WELCOME

welcome to the website of K. RAJESWARI* powered by COST MANNAMPETTA

SPONSOR

SPONSOR

AN APPEAL

-കോസ്റ്റിന്റെ സേവനപ്രവർത്തനങ്ങളിൽ പങ്കുചേരുവാൻ ബന്ധപ്പെടുക 9495655019-

Tuesday, 10 March 2015

MY EDUCATION


വിദ്യാഭ്യാസം
 



 
 

          1971 ൽ അളഗപ്പ എൽ പി. സ്കൂളിൽ രാജേശ്വരിയുടെ ഔപചാരിക വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചു. ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലാം ക്ലാസ്സുവരെയുള്ള പഠനം പൂർത്തിയാക്കി രജേശ്വരി തുടർ വിദ്യാഭ്യാസത്തിനായി അളഗപ്പനഗറിലുള്ള ത്യാഗരാജർ ഹൈസ്കൂളിൽ പ്രവേശനം നേടി. (ഇന്ന് ഈ വിദ്യാലയം അളഗപ്പനഗർ പഞ്ചായത്ത് ഗവ. ഹയർ സെക്കന്ററി സ്കൂൾ എന്നാണറിയപ്പെടുന്നത്.)


ഇവിടെ നിന്നും 1984 ൽ എസ്. എസ്. എൽ. സി. പരീക്ഷ വിജയിച്ച രജേശ്വരിയുടെ പ്രീഡിഗ്രി പഠനം പാരലൽ കോളേജായ ‘വിമല കോളേജിൽ’ ആയിരുന്നു. മിസ്. ടി. പുളിക്കൻ എന്ന വനിത ആരംഭിച്ച് പിന്നീട് ശ്രീ മുകുന്ദൻഎറ്റെടുത്ത് നടത്തിയിരുന്ന ഒരു സ്ഥാപനമായിരുന്നു ‘വിമല കോളേജ്’. പത്താം ക്ലാസ്സ് കഴിഞ്ഞ് കോളേജ് വിദ്യാഭ്യാസത്തിന്റെ പടിവാതിലായ പി. ഡി. സി. (പ്രീ ഡിഗ്രി കോഴ്സ്) ക്ക് ചേരാൻ ധാരാളം കുട്ടികൾ മുന്നോട്ടു വരുന്ന കാലമായിരുന്നു അത്. എന്നാൽ അത്രയും കുട്ടികളെ ഉൾക്കൊള്ളാൻ ആവശ്യമായ കോളേജ് സൗകര്യങ്ങൾ അന്നില്ലായിരുന്നു. ഇത് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ‘ചാകര’ ഒരുക്കി. പല നല്ല സമാന്തര സ്ഥാപനങ്ങളും അന്നുണ്ടായിരുന്നു എന്ന വസ്തുത പറയാതെ വയ്യ. 1984ൽ പി. ഡി. സി. പൂർത്തിയാക്കി രാജേശ്വരി തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിൽ ബിരുദ പഠനത്തിനായി ചേർന്നു.മലയാളം ആയിരുന്നു ഐച്ഛിക വിഷയം. കേരളവർമ്മയിൽ തന്നെ തുടർന്നു പഠിച്ച് മലയാളത്തിൽ രാജേശ്വരി തന്റെ എം. എ. ബിരുദം 1991 ൽ നേടി. കേരളവർമ്മയിലെ പഠനകാലഘട്ടമാണ്‌ രാജേശ്വരിയിലെ പൊതു പ്രവർത്തകയെയും രാഷ്ട്രീയ പ്രവർത്തകയെയും ഉണർത്തിയത്. അക്കാര്യങ്ങൾ മറ്റൊരു സന്ദർഭത്തിൽ നമുക്ക പരിശോധിക്കാം.

 
 

ഗുരുശ്രേഷ്ടന്മാർ 

          പ്രൈമറി വിദ്യാഭ്യാസ കാലഘട്ടത്തിലെ ഗുരുക്കന്മാരായ യോഹന്നാൻ മാസ്റ്റർ, അപ്പുകുട്ടൻ മാസ്റ്റർ, (അയൽവാസി കൂടിയായ) ഇട്ടി മാസ്റ്റർ എന്നിവരെ ഭയഭക്തി ബഹുമാനത്തോടെയാണ്‌ രാജേശ്വരി ഇന്നും സ്മരിക്കുന്നത്. അവരുടെ കാര്യങ്ങൾ പറയുമ്പോൾ രജേശ്വരി ഒമ്പതു വയസ്സുകാരി ബാലികയായി മാറുന്ന അത്ഭുത കാഴ്ച നമുക്ക് ദൃശ്യമാകും 
 
          ശ്രീമതി അച്ചാമ ടീച്ചർ ആയിരുന്നു ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപിക. അവർ രജേശ്വരിയുടെ അയല്പക്കത്താണ്‌ ഇന്നും താമസിക്കുന്നത്. കൊച്ചുഗോവിന്ദൻ മാസ്റ്റർ, ദിവാകരൻ മാസ്റ്റർ, പരമേശ്വരൻ മാസ്റ്റർ, രുഗ്മിണി ടീച്ചർ, രാജു ടീച്ചർ തുടങ്ങിയ ഗുരുക്കന്മാർ രാജേശ്വരിയുടെ ഹൈസ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിലെ പ്രിയപ്പെട്ട ഗുരുക്കന്മാരാണ്‌.  

          കോളേജിൽ മലയാളം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്ത് ബി. എ. ബിരുദവും എം. എ. ബിരുദവും നേടിയത് തൃശ്ശൂർ ശ്രീ കേരളവർമ കോളേജിൽ നിന്നാണ്‌ എന്ന് മുൻ ഖണ്ഡികയിൽ സൂചിപ്പിച്ചുവല്ലൊ.. അവിടത്തെ അദ്ധ്യാപകരായ ഷൊർണ്ണുർ കാർത്തികേയൻ, കല്പറ്റ ബാലകൃഷ്ണൻ, പി. നാരായണമേനോൻ, വിജി തമ്പി എന്നിവരുടെ ക്ളാസ്സുകൾ ഇന്നും മങ്ങാതെ, മായാതെ രാജേശ്വരിയുടെ മനസ്സിലുണ്ട്.

 

കൂട്ടുകാർ

          വിദ്യാലയ ജീവിതത്തിലെ കൂട്ടുകാരായ ശ്രീദേവി, ശേഖരൻ, ഗീത, ഉഷ, വസന്തലക്ഷ്മി, എന്നിവർ ഇന്നും രാജേശ്വരിയുടെ മനസ്സിൽ ഇടം കാണുന്നു. കോളേജ് യൂണിയൻ പ്രവർത്തനത്തിലുണ്ടായിരുന്ന കൂട്ടുകാരിൽ പലരും ഇന്ന് സജീവ രാഷ്ട്രീയത്തിൽ തിളങ്ങി നില്ക്കുന്നു. തന്റെ ഈ കൂട്ടുകാർ കുടുംബ ജീവിതത്തിലും  പൊതു ജീവിതത്തിലും തനതായ വ്യക്തിത്വത്തിന്റെ ഉടമകളാണെന്ന കാര്യം രാജ്ജേശ്വരി വ്യക്തമാക്കിയത് കൂട്ടുകാരോട്  രാജ്ജേശ്വരിക്കുള്ള നല്ല മനോഭാവത്തെയാണ്‌ പ്രകടമാക്കിയത്.

 
 
 
 

No comments:

Post a Comment