WELCOME

welcome to the website of K. RAJESWARI* powered by COST MANNAMPETTA

SPONSOR

SPONSOR

AN APPEAL

-കോസ്റ്റിന്റെ സേവനപ്രവർത്തനങ്ങളിൽ പങ്കുചേരുവാൻ ബന്ധപ്പെടുക 9495655019-

ACTIVITIES

ACTIVITIES
AS A TEACHER
Mrs. Rajeswari has worked as a nursery teacher for one or two years. then she served as a Malayalam teacher for Pre-Degree and Degree students in a parallel college.

AT THE BUSINESS
For about 20 years she ran a shop near her house at amballur. ...

AS A POLITICIAN 



രാഷ്ട്രീയവും പൊതു ജീവിതവും 

          1985 - 1991 കളിൽ കേരള വർമ്മ കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന കാലഘട്ടത്തിലാണ്‌ രാജേശ്വരിയുടെ രാഷ്ട്രീയ പ്രവേശം. കോളേജിൽ രാജേശ്വരി കെ. എസ്. യു. വിൽ സജീവ അംഗമായി ചേർന്നു പ്രവർത്തിക്കുവാൻ തുടങ്ങിയത് അക്കാലത്താണ്‌. കോളേജ് യൂണിയൻ തിരഞ്ഞേടുപ്പകളിൽ രാജേശ്വരി മത്സരിക്കുവാൻ നിർബന്ധിതായായി. പക്ഷെ ഭൂരിഭാഗം തിരഞ്ഞെടുപ്പുകളിലും തനിക്ക് പരാജയമാണ്‌ നേരിടേണ്ടി വന്നതെന്ന് അവർ യാതൊരു മടിയും കൂടാതെ തുറന്നു സമ്മതിക്കുന്നു. രാജേശ്വരിയുടെ തുറന്ന മനഃസ്ഥിതിയെയും സത്യസന്ധതെയെയുമാണ്‌ ഇതു വെളിപ്പെടുത്തുന്നത്. അക്രമരാഷ്ട്രീയം വഴി സ്ഥാനങ്ങൾ കൈക്കലാക്കുവാൻ അവർ തയ്യാറായിരുന്നില്ല. സ്ഥാനങ്ങൾ തനിക്ക് അർഹമാകുന്ന സന്ദർഭത്തിൽ തന്നെ തേടി എത്തിക്കൊള്ളും എന്നവർക്ക് ഉറപ്പുണ്ടായിരുന്നു.  കേരള വർമ്മയിൽ ലഭിച്ച രാഷ്ട്രീയ പരിശീലനം തനിക്ക് ലഭിച്ച വലിയൊരു സമ്പത്തായി രാജേശ്വരി തിരിച്ചറിയുന്നു.

  

          പഠനശേഷം നാട്ടിലെത്തിയ രാജേശ്വരി, ഭർത്താവായ രാജന്റെ സമ്മതത്തോടെ, രാഷ്ട്രീയ ജീവിതം തുടരുവാൻ തീരുമാനിച്ചു. 2000, 2005, 2010 വർഷങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടത്തപ്പെട്ട തിരഞ്ഞെടുപ്പുകളിൽ അഗപ്പനഗർ ഗ്രാമപഞ്ചായത്തിൽ രാജേശ്വരി മത്സരിക്കുകയും മൂന്നു തിരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുകയും ചെയ്തു. 2012 മുതൽ ശ്രീമതി കെ. രാജേശ്വരിയാണ്‌ അഗപ്പനഗർ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ്. മികച്ച ഭരണപാടവം പ്രകടിപ്പിക്കുന്ന രാജേശ്വരി വളരെയധികം നയതന്ത്രജ്ഞയുമാണ്‌. മിതഭാഷിയാണെങ്കിലും പറയുന്ന കാര്യങ്ങൾ വ്യക്തവും കാര്യമാത്ര പ്രസക്തവുമായിരിക്കും. “അധികപ്രസംഗം അല്ല, പ്രവൃത്തിയാണ്‌ അഭികാമ്യം” എന്ന് ഉറച്ചു വിശ്വസിക്കുന്ന പ്രസിഡന്റ് മറ്റു പഞ്ചായത്ത് അംഗങ്ങൾക്കും ജനങ്ങൾക്കും എന്നും പ്രിയങ്കരിയായതിൽ അത്ഭുതമില്ലല്ലൊ.

പാർട്ടി പദവികൾ 

          ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകയാണ്‌ ശ്രീമതി രാജേശ്വരി. സ്ഥാനമാനങ്ങൾക്കായി പിടിവലി കൂടാൻ പോകാത്തതിനാൽ അർഹതയുണ്ടെങ്കിലും മിക്കപ്പോഴും സ്ഥാനങ്ങളും പദവികളും ലഭിക്കാറില്ല. അവർക്ക് അതിലൊട്ടും പരിഭവവും ഇല്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൊടകര ബ്ലോക്ക് സെക്രട്ടറിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

AS THE PRESIDENT OF THE PANCHAYATH

ജനപ്രതിനിധി എന്ന നിലയിൽ 


          2000, 2005, 2010 വർഷങ്ങളിൽ പാർട്ടി ടിക്കറ്റിൽ അളഗപ്പനഗർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുകയും മൂന്നു തിരഞ്ഞെടുപ്പുകളിലും വിജയിക്കുകയും ചെയ്തിട്ടുണ്ട്. 2010 മുതൽ 2012 വരെ അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ആയി സേവനം അനുഷ്ഠിച്ച്ട്ടുണ്ട്. 2012 ൽ പ്രസിഡന്റ് ആകുന്നതു വരെ തൽസ്ഥാനത്തു തുടർന്ന അവർ ആ മേഖലയിൽ കാര്യമായ സംഭാവനകൾ നല്കിയിട്ടുണ്ട്.


 

CLICK TO READ MORE

No comments:

Post a Comment